പ്രിയങ്ക ഗാന്ധി എംപി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്

വയനാട്: പ്രിയങ്ക ഗാന്ധി എംപി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷ നൽകുന്നതാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങള്‍ നേടുന്ന പ്രയാസങ്ങള്‍ നിവേദനമായി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.