ദില്ലി: രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള രസരകരമായ ചിത്രം പങ്കുവച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. ലോകത്തെ ഏറ്റവും മികച്ച സഹോദരന്‍ എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക രാഹുലിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടു പങ്കുവച്ച ചിത്രത്തില്‍ '' ഒന്നും ഒരുപാടൊന്നും മാറിയിട്ടില്ല അല്ലേ'' എന്ന അടിക്കുറിപ്പാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. രാഹുലിന്‍റേയും പ്രിയങ്കയുടേയും കുഞ്ഞുനാളിലൊന്നിലെ ചിത്രത്തില്‍ രാഹുല്‍ പ്രിയങ്കയുടെ കവിളില്‍ തലോടുന്ന രംഗമാണുള്ളത്.