കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ പാർത്ഥ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്നതിനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് പകരം ഉദ്യോഗസ്ഥർ ഇന്നലെ ചുമതലയേറ്റെടുത്തു. ഇരുവരും ഇന്നലെത്തന്നെ ഫയൽ പരിശോധിച്ചു. വിഷയത്തിൽ പരിശോധന നടത്തിയ റീജിയണൽ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട് ഇന്ന് നഗരകാര്യ ഡയറക്ടർക്ക് കൈമാറും. 

അതേസമയം കേസന്വേഷണത്തിൽ നിർണായക തെളിവായ ഡയറി ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം. പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും. ഡയറിയിൽ പരാമ‌ർശിക്കപ്പെട്ടവരെയും ചോദ്യം ചെയ്യാനാണ് സാധ്യത.