സാമ്പത്തിക കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടത്തുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാ​ഗമാണ്. 

ദില്ലി: തന്‍റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ‌ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടത്തുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാ​ഗമാണ്. അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വെളിപ്പെടുത്തി. ദില്ലിയിലെത്തിയത് രാഹുൽ ​ഗാന്ധിയെ കാണാനാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ഏത് വിധത്തിലുള്ള അന്വേഷണവുമായും പൂര്‍ണ്ണമായി സഹകരിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'എത്രമാത്രം ശരിയാണെന്ന് ​ഗോവിന്ദൻ ആലോചിക്കണം, എന്നിട്ട് വേണം പ്രതികരിക്കാൻ. വായിൽ തോന്നിയത് വിളിച്ചു പറയുന്ന ​ഗോവിന്ദന് എന്തും പറയാം. പക്ഷേ നമ്മൾ പോകുന്നത് സംവിധാനത്തെ പഠിച്ചും വിശദീകരിച്ചും അതിന്റെ യഥാർത്ഥ വഴിയിലൂടെയാണ്. എനിക്ക് ആ വഴിയേ പോകാൻ പറ്റൂ. എനിക്കെതിരെ ഒരു ആരോപണം ഉന്നയിച്ച് കഴിഞ്ഞാൽ ആ ആരോപണം തെളിയിക്കാനുള്ള മാർ​ഗം വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ ചോദ്യം ചെയ്യുക എന്നത് എന്റെ ധർമ്മമാണ്, എന്റെ ആവശ്യവുമാണ്.' കെ സുധാകരൻ വ്യക്തമാക്കി. യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ താത്പര്യമില്ല. എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല, ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റി: സുധാകരൻ

അതേ സമയം, കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സുധാകരൻ അറിയിച്ചത്. കേസിൽ പ്രതിയായതുകൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു.

അതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും സുധാകരൻ കണ്ണൂരിൽ വിശദീകരിച്ചു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചു. ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു. 

കെപിസിസി അധ്യക്ഷനെ പിണറായി പൊലീസ് കള്ളക്കേസിൽ കുടുക്കിയത് മോദിയെ സുഖിപ്പിക്കാൻ; കെസി വേണുഗോപാൽ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News