Asianet News MalayalamAsianet News Malayalam

ഗവർണറെ തടഞ്ഞതില്‍ ഐപിസി 124 നിലനില്‍ക്കുമോ? എസ്എഫ്ഐക്കാര്‍ക്കായി കോടതിയിൽ മലക്കം മറിഞ്ഞ് പ്രോസിക്യൂഷന്‍

ഗവർണ്ണറുടെ കൃത്യനിർവ്വഹണം തടഞ്ഞാൽ മാത്രമേ ഐപിസി 124 നിലനിൽക്കൂ എന്നായിരുന്നു പ്രോസിക്യൂഷന്‍റെ   സംശയം. ജാമ്യാപേക്ഷയിൽ വിധി നാളെ

prosecution going back in favour of SFI in governor case
Author
First Published Dec 13, 2023, 2:41 PM IST

തിരുവനന്തപുരം: ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്കായി കോടതിയിൽ മലക്കം മറിഞ്ഞ് സർക്കാർ അഭിഭാഷകൻ. ഗവർണ്ണർ നിർദ്ദേശിച്ച പ്രകാരം പ്രതികൾക്കെതിരെ ചേർത്ത 124 ആം വകുപ്പ് നിലനിൽക്കുമോ എന്ന് പ്രോസിക്യൂട്ടർ സംശയം പ്രകടിപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ഇന്നലെ വാദിച്ച പ്രോസിക്യൂട്ടർ നടന്നത് പ്രതിഷേധം മാത്രമെന്ന് ഇന്ന് നിലപാടെടുത്തു.

ഗവർണ്ണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരെ ആദ്യം ചുമത്തിയത് താരതമ്യേന ദുർബ്ബലവകുപ്പുകൾ. ഒടുവിൽ ഗവർണ്ണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് 7 പേർക്കെതിരെ കൂടുതൽ കടുത്ത ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ നടന്നത് ഗുരുതരമായ കുറ്റമാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ നിലപാട് സ്വീകരിച്ചു. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്‍റെ   റിമാൻഡ് റിപ്പോർട്ട്. ഇന്നലെ കോടതി പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ ജാമ്യേപേക്ഷയിൽ ഇന്ന് വിശദമായ വാദം കേട്ടപ്പോൾ പ്രോസിക്യൂട്ടർ ആകെ മലക്കം മറിഞ്ഞു.  124 ആം വകുപ്പ് നിലനിൽക്കുമോ എന്ന സംശയമാണ് പ്രോസിക്യൂഷൻ പ്രകടിപ്പിച്ചത്. സെനറ്റ് അംഗങ്ങളുടെ നിയമനം പൂർത്തിയായതാണ്. ഇതിനെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. ഗവർണ്ണർ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസ്സം വരുത്താൻ ശ്രമിച്ചാലേ കൃത്യനിർവ്വഹണം തടഞ്ഞു എന്ന നിലയിൽ 124 നിലനിൽക്കൂ എന്നായിരുന്നു പ്രോസിക്യൂഷൻറെ സംശയം. അപ്പോൾ എന്താണ് പ്രതികൾ ചെയ്തതെന്ന് കോടതി ചോദിച്ചപ്പോൾ പ്രതിഷേധം മാത്രമെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.

പ്രോസിക്യൂഷൻറെ ചുവട് പിടിച്ച് പ്രതികളുടെ അഭിഭാഷകനും 124 നിലനിൽക്കില്ലെന്ന് വാദിച്ചു. ഗവർണ്ണർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പോകുകയാണെന്ന പൊലീസ് റിപ്പോർട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.  ഗവർണ്ണറുടെ വാഹനത്തിനുണ്ടായ കേട് പാടുകൾക്കാണ്ടായ നഷ്ടപരിഹാരം കെട്ടിവെക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പണം കെട്ടിവെച്ചാൽ എന്തും ചെയ്യാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജാമ്യേപക്ഷയിൽ വിധി പറയുന്നത് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന് നാളത്തേക്ക്  മാറ്റി

Latest Videos
Follow Us:
Download App:
  • android
  • ios