കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ യുഎപിഎ പിന്‍വലിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നും ആവശ്യപ്പെടുമെന്നാണ് വിവരം. 

യുവാക്കള്‍ക്ക് നേരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന്  സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണങ്ങളും പരിശോധനയും ആവശ്യമാണ്. ഇതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നാണ് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെടുക. അതേസമയം, യുവാക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കി. രണ്ട് അഭിഭാഷകര്‍ക്ക് സ്വകാര്യ സന്ദര്‍ശനത്തിന് അനുമതി നല്‍കണമെന്നാണ് അപേക്ഷ. 

Read Also: യുഎപിഎ കേസ്; മൂന്നാമന്‍റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പൊലീസ്

പ്രതികളുടെ ജാമ്യേപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുക. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 

Read Also: യുഎപിഎ കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്: യുഎപിഎ നിലനിർത്തുന്നതിൽ കോടതി വിധി നിർണായകം