Asianet News MalayalamAsianet News Malayalam

പ്രതിഷേധം നിരത്തിലല്ല മൈതാനത്തില്‍ മതിയെന്ന് കളക്ടര്‍; വ്യാപക പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

 പ്രതിഷേധങ്ങള്‍ പൊതുനിരത്തുകളില്‍ വേണ്ടെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. 

 

protest against Malappuram District Collector's facebook post
Author
Malappuram, First Published Jan 21, 2020, 4:39 PM IST

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ പൊതുനിരത്തുകളില്‍ നിന്ന് ഒഴിവാക്കി അതിനായി മൈതാനങ്ങള്‍ തെര‍ഞ്ഞെടുക്കണമെന്ന മലപ്പുറം ജില്ലാ കളക്ടറുടെ പ്രസ്താവനയ്‍‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പ്രതിഷേധത്തിന് അനുമതി നില്‍കുമ്പോള്‍ നിലവിലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ ജാഫര്‍ മാലിക് ഇന്നലെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കളക്ടറുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.

'വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ ഒഴിവാക്കണം. പ്രതിഷേധങ്ങള്‍ പൊതുനിരത്തുകളില്‍ ഒഴിവാക്കുകയും അതിനായി കഴിവതും മൈതാനങ്ങള്‍ തെരഞ്ഞെടുക്കണം'- കളക്ടര്‍ കുറിച്ചു.

പ്രതിഷേധങ്ങളുടെ സ്വഭാവം കളക്ടര്‍ നിശ്ചയിക്കണ്ടെന്നും ആളുകള്‍ കൂടുന്നിടത്താണ് പ്രതിഷേധങ്ങള്‍ നടത്തേണ്ടതെന്നുമുള്ള തരത്തിലുള്ള കമന്‍റുകളാണ് കളക്ടറുടെ പോസ്റ്റിന് താഴെയുള്ളത്. 

protest against Malappuram District Collector's facebook post

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം... 

#പ്രതിഷേധങ്ങൾ_അതിരുകടക്കരുത്#സമൂഹമാധ്യമങ്ങൾ_നിരീക്ഷിക്കും

വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘര്‍ഷത്തിനും വഴിവെക്കുന്ന നീക്കങ്ങള്‍ തടയാന്‍ രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടേയും പിന്തുണയുണ്ടാകണമെന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാല്‍ മറ്റു മതസ്ഥരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് താലൂക്ക് തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും മതസംഘടനാ നേതാക്കളുടേയും യോഗം വിളിക്കും. ബസ് ഓപ്പറേറ്റേഴ്സ് സംഘടനാഭാരവാഹികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെയും യോഗത്തില്‍ പങ്കെടുപ്പിക്കും.

സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കും. നാട്ടില്‍ സമാധാനവും സൈ്വര ജീവിതവും ഉറപ്പു വരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.

വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ ഒഴിവാക്കണം. പ്രതിഷേധങ്ങള്‍ പൊതുനിരത്തുകളില്‍ ഒഴിവാക്കുകയും അതിനായി കഴിവതും മൈതാനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. പ്രതിഷേധത്തിന് അനുമതി നില്‍കുമ്പോള്‍ നിലവിലുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

protest against Malappuram District Collector's facebook post

Follow Us:
Download App:
  • android
  • ios