പല രൂപത്തിലും നവകേരള സദസിനെ അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലെ എത്ര പ്രതിഷേധം കണ്ടതാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം: പുനലൂരിലെ നവകേരള സദസിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധവുമായി ഒരാൾ വേദിയിലേക്ക് പാഞ്ഞടുത്തു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പല രൂപത്തിലും നവകേരള സദസിനെ അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതുപോലെ എത്ര പ്രതിഷേധം കണ്ടതാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ശാസ്താംകോട്ട ഭരണിക്കാവില്‍ നവകേരള ബസിനെതിരെ യൂത്ത് കോൺഗ്രസ്-കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പവിജ പത്മൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകരെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.