രണ്ട് വർഷമായി മാറിത്താമസിക്കുന്നു. വാടകയിനത്തിൽ ചെലവ് വർധിക്കുന്നുവെന്നും അതുകൊണ്ട് തന്നെ വേ​ഗത്തിൽ വീടുകൾ കൈമാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം. ദുരന്ത ബാധിതർ ടൗൺഷിപ്പിൽ എത്തി പ്രതിഷേധിച്ചു. സെപ്റ്റംബർ അവസാനം വീടുകൾ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതുവരെ നറുക്കെടുപ്പ് പോലും നടത്തിയിട്ടില്ല. ഇതോടെയാണ് അതിജീവിതർ പ്രതിഷേധവുമായി എത്തിയത്. ഇതുവരെ വീടുകൾ കൈമാറുന്നതിൽ ഒരറിയിപ്പും വന്നിട്ടില്ല. 30നുള്ളിൽ നറുക്കെടുക്കണമെന്നതാണ് പ്രധാന ആവശ്യമെന്നും വീട് നിർമാണം പൂർത്തിയായിട്ടില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

രണ്ട് വർഷമായി മാറിത്താമസിക്കുന്നു. വാടകയിനത്തിൽ ചെലവ് വർധിക്കുന്നുവെന്നും അതുകൊണ്ട് തന്നെ വേ​ഗത്തിൽ വീടുകൾ കൈമാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സെപ്റ്റംബർ 30ന് വീട് തരാമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, അതിനനുസരിച്ച് വേ​ഗത്തിൽ പണി നടക്കുന്നില്ലെന്നും ഇവർ പറയുന്നു.