കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കോഴിക്കോട് സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറികടന്നതോടെയായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി. ഇതോടെ പൊലീസ് ലാത്തിവീശി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, ഡിസിസി പ്രസിഡ‍ന്റ് ടി സിദ്ധിഖ്, കെപിസിസി സെക്രട്ടറി അഡ്വ പ്രവീൺ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.