Asianet News MalayalamAsianet News Malayalam

കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പിഎസ് ബാനർജി അന്തരിച്ചു

താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു

PS Banerjee well known folklore singer in Kerala dies at 41
Author
Kollam, First Published Aug 6, 2021, 7:54 AM IST

കൊല്ലം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. കൊവിഡ് രോഗം ഭേദമായ ശേഷം അനന്തര രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻ പാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ജയപ്രഭ. രണ്ടു മക്കളുണ്ട്.

Follow Us:
Download App:
  • android
  • ios