കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഈ മാസം 30ന് എൻഡിഎ യോ​ഗം ചേരുമെന്നും ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ എന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിക്ക് വിജയ സാധ്യത ഇല്ല എന്ന പിസി ജോർജിന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ശ്രീധരൻ പിള്ള  കൂട്ടിച്ചേർത്തു. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ശ്രീധരൻ പിള്ള നേരത്തെ പറഞ്ഞിരുന്നു.