കാരണം എന്തെന്നോ നിയമ തടസം എന്താണെന്നോ  അറിയിച്ചില്ലെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഗവര്‍ണറോട് പരിപാടിയില്‍ പങ്കെടുക്കുന്നത്  അനുചിതം എന്ന് പറയുന്നത് ശരിയല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

കോട്ടയം: കോട്ടയം എസ്പിക്കെതിരെ പരാതിയുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഓര്‍ത്തഡോക്‌സ് സഭയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് ഗോവ രാജ് ഭവനിലേക്ക് എസ്പി സന്ദേശം അയച്ചു. കാരണം എന്തെന്നോ നിയമ തടസം എന്താണെന്നോ അറിയിച്ചില്ലെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറോട് പരിപാടിയില്‍ പങ്കെടുക്കുന്നത് അനുചിതം എന്ന് പറയുന്നത് ശരിയല്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

കോട്ടയം ദേവലോകം അരമനയില്‍ ഓര്‍ത്തഡോക്‌സ് ബാവ അനുസ്മരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. അതേസമയം പ്രദേശം മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ ആണെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കോട്ടയം എസ്പി ഡി ശില്‍പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നീട് പ്രദേശത്തെ നിയന്ത്രണം മാറിയതോടെ ചടങ്ങിന് അനുമതി നല്‍കിയെന്നും എസ്പി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona