Asianet News MalayalamAsianet News Malayalam

നടപടികളെല്ലാം സുതാര്യമായിരുന്നു; ശിവര‍ഞ്ജിത് ഉൾപ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റിനെക്കുറിച്ച് പിഎസ്‍സി

റാങ്ക് ലിസ്റ്റ്  ചോദ്യം ചെയ്ത് ചില ഉദ്യേഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹർജിയിലാണ് മറുപടി. ഹർജിക്കാർ ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടവരാണെന്നും ഇപ്പോൾ ഇത്തരമൊരു ഹർജിയുമായി വന്നതിൽ ദുരുദ്ദേശമുണ്ടെന്നും പിഎസ്‍സി

psc clarifies that all procedures where transparent in rank list that included sivarenjith
Author
Trivandrum, First Published Jul 31, 2019, 7:35 PM IST

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവര‍ഞ്ജിത് ഉൾപ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റിലെ നടപടികൾ സുതാര്യമായിരുന്നെന്ന് പിഎസ്‍സി. ശാരീരിക ക്ഷമതാ പരിശോധനയടക്കം നടത്തിയത് വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നെന്നും  പിഎസ്‍സി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു. 

റാങ്ക് ലിസ്റ്റ്  ചോദ്യം ചെയ്ത് ചില ഉദ്യേഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹർജിയിലാണ് മറുപടി. ഹർജിക്കാർ ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടവരാണെന്നും ഇപ്പോൾ ഇത്തരമൊരു ഹർജിയുമായി വന്നതിൽ ദുരുദ്ദേശമുണ്ടെന്നും പിഎസ്‍സി, ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios