തിരുവനന്തപുരം: പി.എസ്.സി.പരീക്ഷ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിനെ കബളിപ്പിക്കാനായി പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പ്രതികൾ. ചോദ്യപേപ്പർ ചോർത്തിയതിൽ പരസ്പരം പഴിചാരിക്കൊണ്ടാണ് പ്രതികളുടെ മൊഴി. 

ചോദ്യപേപ്പർ ചോർത്തിയത് നസീമാണെന്ന് രണ്ടാം പ്രതി പ്രണവ് മൊഴി നൽകി. എന്നാൽ മുഖ്യ ആസൂത്രകൻ പ്രണവെന്നായിരുന്നു നസീമിന്റെയും ശിവര‍ഞ്ജിത്തിന്‍റേയും ഗോകുലിന്റെയും മൊഴി. 

ഉത്തരങ്ങൾ അയച്ച ഫോണും കോപ്പിയടിക്കുപയോഗിച്ച് സ്മാർട്ട് വാച്ചും മണിമലയാറ്റിലെറിഞ്ഞെന്നും പ്രണവ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പ്രണവിനെ മുണ്ടക്കയത്ത് കൊണ്ടുപോയി പൊലീസ് തെളിവെടുത്തു