Asianet News MalayalamAsianet News Malayalam

കൊവിഡ് 19: സംസ്ഥാനത്തെ പിഎസ്‍സി പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷാമുന്‍കരുതലുകള്‍ കണക്കിലെടുത്ത് പിഎസ്‍സി പരീക്ഷകള്‍ മാറ്റിവെച്ചു.

psc exams postponed due to covid 19 in kerala
Author
Thiruvananthapuram, First Published Mar 10, 2020, 2:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷാമുന്‍കരുതലുകള്‍ കണക്കിലെടുത്ത് പിഎസ്‍സി പരീക്ഷകള്‍ മാറ്റിവെച്ചു. കായിക ക്ഷമതാപരീക്ഷ ഉള്‍പ്പെടെയുള്ള പിഎസ്‍സി പരീക്ഷകളാണ് മാറ്റിയത്. ഇതോടൊപ്പം സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മാറ്റിവെച്ചിട്ടുണ്ട്. പുതിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 31 വരെ പ്രൊഫഷണൽ കോളേജുകളും സിബിഎസ്ഇ സ്കൂളുകളും അടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. 8,9,10 ക്ലാസുകളിലെ പരീക്ഷകൾ മാത്രം നടത്തും. സർക്കാറിൻെ പൊതുപരിപാടികൾ റദ്ദാക്കി. ഉത്സവങ്ങളിലും പെരുന്നാളുകളിലും ചടങ്ങുകൾ മാത്രം നടത്തി ആഘോഷങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കൊവിഡ് 19: സംസ്ഥാനത്ത് കടുത്ത നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു, ശബരിമലയിലും നിയന്ത്രണം

സമീപകാല ചരിത്രത്തിലില്ലാത്ത വിധം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് കേരളം കോവിഡിനെ നേരിടാനൊരുങ്ങുന്നത്. അംഗനവാടി മുതൽ പ്രൊഫഷണഷൽ കോളേജുകൾ വരെയുള്ള സ്ഥാപനങ്ങൾ ഈ മാസം മുഴുവൻ അടച്ചിടും. മദ്രസകൾക്കും ട്യൂഷനും സ്പെഷ്യൽ ക്ലാസുകൾക്കും അവധിക്കാലക്ലാസുകള്‍ക്കും അവധി ബാധകമാണ്. അംഗനവാടികളിൽ പോകുന്ന കുട്ടികൾക്ക് ഭക്ഷണം വീട്ടിലെത്തിക്കും.

Follow Us:
Download App:
  • android
  • ios