തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നു. സമരക്കാരുമായി മന്ത്രി എ.കെ.ബാലൻ നാളെ ചർച്ച നടത്തും. ഇതിന് മുന്നോടിയായി എ.കെ.ബാലൻ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 

സർക്കാർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരിഹാരമുണ്ടാകുമോ എന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. തെര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സർക്കാറിന് പുതിയ ഉറപ്പുകൾ നൽകാനാകില്ല. ചർച്ചയുടെ ഗതിയനുസരിച്ച് സമരത്തിൽ തുടർനടപടിയെടുക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. സിപിഒ, എൽജിഎസ് എന്നിവരെ കൂടാതെ ഫോറസ്റ്റ് വാച്ചർ, കെഎസ്ആർടിസി ഡ്രൈവർ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ എന്നിവരും സമരത്തിലാണ്. യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരവും സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുകയാണ്.