തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം ചോദിച്ചതിന് നടപടി. എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഎസ്‌സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി. 

ഏപ്രിലിലെ പിഎസ്‌സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുണ്ടായ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. നിസാമുദ്ദീൻ സമ്മേളനം കൊവിഡ്‌ പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥർക്കെതിരെ പിഎസ്‌സി അന്വേഷണം നടത്തും.