കൊച്ചി: മുഖ്യമന്ത്രി അറിയാതെ എങ്ങനെ സ്വപ്നയെ പൊലീസുകാർ സ്വപ്നയെ കണ്ടുവെന്ന് പിടി തോമസ് എം എൽ എ . ബെഹ്റയുടെ കയ്യിൽ പിണറായിയുടെ ഒളിക്യാമറയുണ്ടെന്നും പിടി തോമസ് ആക്ഷേപിച്ചു. ജയിൽ ഡിജിപി മൗനിയാകുന്നു. വധ ഭീഷണി ഉണ്ടെന്ന സ്വപ്നയുടെ പരാതിയിൽ പിണറായി വിജയൻ അന്വേഷണത്തിന് ഉത്തരവിടാത്തത് ദുരൂഹമാണെന്നും പിടി തോമസ് കൊച്ചിയിൽ പറഞ്ഞു. 

സ്വപ്ന ഉന്നയിച്ച പരാതി എൻ ഐ എ നേരിട്ട് അന്വേഷിക്കേണ്ട വിഷയമാണ്. ഈ അന്വേഷണത്തിൽ നിന്ന് ബെഹ്റയെയും ഋഷിരാജ് സിങ്ങിനെയും മാറ്റി നിർത്തണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഫോൺ സന്ദേശവും ഇതിൻ്റെ ഭാഗമാണ്. സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയാണെന്നും പിടി തോമസ് ആരോപിച്ചു.