നീതി വേണമെന്നും ബിജെപി നടത്തിയത് മണിപവറാണെന്നും ജനം ഇതിന് മറുപടി നല്‍കുമെന്നും നാരായണസ്വാമി പറഞ്ഞു

പോണ്ടിച്ചേരി: പുതുച്ചേരിയിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. സര്‍ക്കാരിനെ പുറത്താക്കിയത് ചട്ടവിരുദ്ധമായെന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രി നാരായണസ്വാമി ആരോപിച്ചു. നോമിനേറ്റഡ് എംഎല്‍എമാര്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. പ്രതിപക്ഷം ലഫ്റ്റനന്റ് ഗവര്‍ണറെ കാണുന്നതിന് മുമ്പേ ഹര്‍ജി നല്‍കാനാണ് തീരുമാനം. നീതി വേണമെന്നും ബിജെപി നടത്തിയത് മണിപവറാണെന്നും ജനം ഇതിന് മറുപടി നല്‍കുമെന്നും നാരായണസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.