ഗവിയിലെ കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇരുവരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആണ്. 

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ രണ്ടു വനം വികസന കോർപറേഷൻ ‌ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇരുവരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആണ്. ഇവരെ റാന്നി കോടതിയിൽ എത്തിച്ചു. കേസിൽ അന്വേഷണം വ്യാപിപ്പിച്ചു എന്ന് പച്ചക്കാനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ ജയപ്രകാശ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വിമാനയാത്ര, ശുചിമുറിയിൽ കയറി, ശേഷം കണ്ടത് പുക! കയ്യോടെ പിടികൂടി, പരിശോധനയിൽ കണ്ടത് ബീഡി, പൊല്ലാപ്പായി

ഇവരാണ് നാരായണന്റെ സംഘത്തെ കാടിനുള്ളിലേക്ക് പ്രവേശിക്കാൻ സഹായിച്ചത്. ജീവനക്കാർ പ്രതിഫലം ആയി പണം വാങ്ങിയെന്നും സംശയിക്കുന്നതായി വനംവകുപ്പ് പറയുന്നു. അനധികൃതമായി വനത്തിൽ കയറിയതിന് തമിഴ്നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം. അതേസമയം സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ വ്യക്തമാക്കി.

1.17 കോടിയുടെ സ്വർണ്ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; കരിപ്പൂരിൽ അറസ്റ്റ്

പൊന്നമ്പലമേട്ടിലെ പൂജ; വനം വികസന കോർപറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ |Ponnambalamedu | Sabarimala