1,884  ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു യുവതിയുടെ ശ്രമം.  

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.17 കോടി വിലവരുന്ന സ്വർണവുമായി യുവതി പൊലീസ് പിടിയിൽ. കുന്നമംഗലം സ്വദേശി ഷബ്ന (33)യാണ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസിന്റെ പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റുണ്ടായത്. 1,884 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു യുവതിയുടെ ശ്രമം. 

(വാർത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

YouTube video player