പൊതുജനത്തെ പൂർണമായി ഒഴിവാക്കും. പുലിക്കളിയിൽ ആകെ 40പേരെയാണ് പങ്കെടുപ്പിക്കുന്നത്

തൃശൂർ: തൃശൂരിൽ ഓണത്തിന് പുലികൾ ഇറങ്ങും. ഇത്തവണയും ഓൺലൈൻ പുലിക്കളി നടത്താൻ തീരുമാനമായി. അയ്യന്തോൾ ദേശമാണ് വെർച്ച്വൽ പുലിക്കളി നടത്തുക. പൊതുജനത്തെ പൂർണമായി ഒഴിവാക്കും. പുലിക്കളിയിൽ ആകെ 40പേരെയാണ് പങ്കെടുപ്പിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പുലിക്കളി. കഴിഞ്ഞ തവണയും ഓൺലൈൻ പുലിക്കളിയാണ് നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona