കേസിലെ രണ്ടാം പ്രതിയും എഡ്വിൻ ഫിഗറസിൻ്റെ സഹോദരനുമായ സിൽവർസ്റ്റർ ഫിഗറസിൻ്റെ ശിക്ഷ കോടതി റദ്ദാക്കി. സഹോദരനെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഒരു വർഷത്തെ തടവുശിക്ഷയായിരുന്നു സിൽവർസ്റ്റർ ഫിഗറസിന് പോക്സോ കോടതി വിധിച്ചിരുന്നത്. 

കൊച്ചി: എറണാകുളം പുത്തൻവേലിക്കര പീഡനക്കേസിലെ ഒന്നാം പ്രതിയായ വൈദികന്‍റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി. പള്ളി വികാരിയായിരുന്ന എഡ്വിൻ ഫിഗറസിന് എറണാകുളം പോക്സോ കോടതി വിധിച്ച ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഹൈക്കോടതി 20 വർഷമായി കോടതി കുറച്ചു. എന്നാൽ കാലാവധി പൂർത്തിയാക്കാതെ ശിക്ഷയിൽ ഇളവ് നൽകരുതെന്ന വ്യവസ്ഥ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിലുണ്ട്. പതിനാലുകാരിയായ പെൺകുട്ടിയെ പത്തുവ‍ർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയും എഡ്വിൻ ഫിഗറസിൻ്റെ സഹോദരനുമായ സിൽവർസ്റ്റർ ഫിഗറസിൻ്റെ ശിക്ഷ കോടതി റദ്ദാക്കി. സഹോദരനെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഒരു വർഷത്തെ തടവുശിക്ഷയായിരുന്നു സിൽവർസ്റ്റർ ഫിഗറസിന് പോക്സോ കോടതി വിധിച്ചിരുന്നത്. 

അടുക്കളയിലെ സിങ്കിന് അടിയിലെ ദ്വാരം പരിശോധിച്ച ദമ്പതികൾ ഞെട്ടി; എല്ലാവിധ സൌകര്യങ്ങളോടും കൂടിയ രഹസ്യമുറി!

https://www.youtube.com/watch?v=Ko18SgceYX8