23 മുതല്‍ ഓപ്പണ്‍ ജീപ്പ് പ്രചാരണം ആരംഭിക്കും. കൂരോപ്പടയില്‍ നിന്നാണ് ഇതിന് തുടക്കമിടുക. വൈകുന്നേര സമയം കൂടുതലായും ഓപ്പണ്‍ ജീപ്പില്‍ മണ്ഡല പര്യടനം നടത്തും. മൂന്ന് മുന്നണികള്‍ തമ്മില്‍ ആശയപരമായി ഏറ്റുമുട്ടുകയാണ്. വിജയിക്കാനുള്ള വോട്ട്, അത് എത്രയാണോ അത് നേടിയെടുക്കുമെന്നും ലിജിൻ ലാല്‍ പറഞ്ഞു.
അരീപ്പറമ്പ്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരക്കുന്നത് ജയം ഉറപ്പിച്ചെന്ന് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. മത്സരിക്കുന്നത് വിജയിക്കാൻ തന്നെയാണ്. വെറുതെ നില മെച്ചപ്പെടുത്തൽ മാത്രമല്ല ലക്ഷ്യം. വികസനത്തിൽ ഊന്നിയുള്ള പ്രചാരണവുമായി മുന്നോട്ടു പോകുമെന്നും ലിജിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എവിടെ എത്തിയാലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എൻഡിഎയോട് ജനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം ഉണ്ടാകുന്നു എന്നതിന്‍റെ സൂചനകളാണ് ഉള്ളത്.
23 മുതല്‍ ഓപ്പണ്‍ ജീപ്പ് പ്രചാരണം ആരംഭിക്കും. കൂരോപ്പടയില്‍ നിന്നാണ് ഇതിന് തുടക്കമിടുക. വൈകുന്നേര സമയം കൂടുതലായും ഓപ്പണ്‍ ജീപ്പില്‍ മണ്ഡല പര്യടനം നടത്തും. മൂന്ന് മുന്നണികള്‍ തമ്മില്‍ ആശയപരമായി ഏറ്റുമുട്ടുകയാണ്. വിജയിക്കാനുള്ള വോട്ട്, അത് എത്രയാണോ അത് നേടിയെടുക്കുമെന്നും ലിജിൻ ലാല്‍ പറഞ്ഞു.
അതേസമയം, പുതുപ്പള്ളിയിൽ സഹതാപ തരംഗം വോട്ടാകില്ലെന്നും എൽഡിഎഫ് വിജയിക്കുമെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക് പറഞ്ഞു. ഇടത് സ്ഥാനാർത്ഥി ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടിയാണെന്നും തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ ഐസക്ക് പരിഹസിച്ചു. പുതുപ്പള്ളിയിൽ ഇടത് മുന്നണി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹതാപ തരംഗത്തിന്റെ ഒഴുക്കിലങ്ങ് വിജയിക്കാമെന്നായിരുന്നു നേരത്തെ യുഡിഎഫ് കരുതിയിരുന്നത്.
പക്ഷേ തുടക്കത്തിലുള്ള സ്ഥിതി മാറി. ജനങ്ങൾക്ക് സഹതാപമുണ്ട്. പക്ഷേ അത് വോട്ടാകില്ല. ജനങ്ങൾ ഇവിടെ മണ്ഡലത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയെന്നും തോമസ് ഐസക്ക് പറഞ്ഞു. ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടിയാണ്. താരതമ്യമുണ്ടായാലോ എന്നാണ് ഭയക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തെ ഭയമില്ല. ചരിത്രത്തിൽ ഇത്രയേറെ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രിയില്ല. അദ്ദേഹം 24 ന് പുതുപ്പള്ളി മണ്ഡലത്തിലെത്തി പ്രസംഗിക്കുമെന്നും തോമസ് ഐസക്ക് വിശദീകരിച്ചു.