മലപ്പുറം: മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ പി വി അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞതിനെ തുടർന്ന് സംഘർഷം. അപ്പൻകാപ്പ് കോളനിയിൽ രാത്രി 11 ന് എത്തിയ പി വി അൻവർ എംഎൽഎയെ യുഡിഎഫ് തടഞ്ഞതിനെ തുടർന്ന് ചെറിയ തോതിൽ  സംഘർഷമുണ്ടായത്.

അർദ്ധരാത്രിയോടെ ആദിവാസി കോളനിയിൽ എംഎൽഎ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ പി വി അൻവറിനെ തടഞ്ഞത്. മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ്  എംഎൽഎ എത്തിയത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പിന്നാലെ ഇരു വിഭാഗങ്ങളായി സംഘടിച്ച എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.