എംഎൽഎ ബോർഡ് ഇല്ല; അഭ്യൂഹങ്ങൾക്കിടെ കാറിലെ എംഎൽഎ ബോർഡ് എടുത്തുമാറ്റി അൻവർ; സ്പീക്കറെ കാണാൻ നിയമസഭയിലേക്ക്

സ്പീക്കറെ നേരിട്ട് കണ്ട് രാജിക്കത്ത് നൽകാനാണ് അൻവർ എത്തിയതെന്നാണ് സൂചന 

pv anvar remove MLA board from his vehicle

തിരുവനന്തപുരം : എംഎൽഎ സ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പിവി അൻവർ വാഹനത്തിൽ നിന്നും എംഎൽഎ എന്നെഴുതിയ ബോർഡ് എടുത്ത് മാറ്റി. രാജിവെച്ചേക്കുമെന്ന അഭ്യൂങ്ങൾക്കിടെയാണ് നിലമ്പൂർ എംഎൽഎയുടെ നീക്കം. എംഎൽഎ ഹോസ്റ്റലിൽ നിന്നും അൻവർ സ്പീക്കർ എഎം ഷംസീറിനെ കാണാൻ നിയമസഭയിലേക്ക് പോയി. മാധ്യമങ്ങൾക്ക് മുന്നിൽ രാജി വാർത്ത തള്ളാതിരുന്ന അൻവർ സ്പീക്കറെ കാണട്ടേയെന്നും അതിന് ശേഷം വിശദമായി പറയാമെന്നുമാണ് പ്രതികരിച്ചത്. 

സ്പീക്കറെ നേരിട്ട് കണ്ട് രാജിക്കത്ത് നൽകാനാണ് അൻവർ എത്തിയതെന്നാണ് വിവരം. അതിന് ശേഷം തീരുമാനം അറിയിക്കാൻ 9.30 ന് വാർത്താ സമ്മേളനം നടത്തും. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തിൽ കൂറുമാറ്റ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന. ടിഎംസി പാർട്ടി പ്രവേശനം പ്രഖ്യാപിച്ച് കഴിഞ്ഞാൽ സ്വതന്ത്ര എംഎൽഎയായ അൻവറിനെ സ്പീക്കർക്ക് അയോഗ്യനാക്കാൻ കഴിയും. അതൊഴിവാക്കാനാണ് രാജി നീക്കം. 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios