ഡൽഹി ,ബീഹാർ,തമിഴ്നാട്,കർണാടക ആന്ദ്ര, ഒഡിഷ സര്‍ക്കാരുകള്‍ ദേശീയപാത നിര്‍മാണത്തിന് പണം നല്‍കിയിട്ടുണ്ട്

മലപ്പുറം:ദേശീയപാത നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ കേരളം മാത്രമാണ് പണം നല്‍കിയതെന്ന ഇടതുപക്ഷ പ്രചരണം തെറ്റെന്ന് പിവി അന്‍വര്‍.എളമരം കരീമിന്‍റെ ചോദ്യത്തിന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി ഉദ്ധരിച്ചാണ് അന്‍വറിന്‍റെ വിശദീകരണം.25% ശതമാനം തുകയാണ് ആണ് ഭൂമി ഏറ്റെടുക്കിന്നതിന് കേരളം നൽകിയത്.
ഡൽഹി സർക്കാർ 3600 കോടി രൂപ നൽകി.ബീഹാർ സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് മുഴുവൻ തുകയും നൽകിതമിഴ്നാട് 50% പണം നൽകി.കർണാടക തുംകൂർ ബൈപാസിന് 50% നൽകി
ആന്ദ്ര, ഒഡിഷ സര്‍ക്കാരുകള്‍ 50% നൽകി.മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും അൻവർ പറഞ്ഞു

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അൻവർ ആക്ഷേപം ഉന്നയിച്ചു.റീൽസ് എടുക്കുന്നതിനു വരേ സർക്കാരിന്റെ പണം റിയാസ് ചിലവാക്കുകയാണ്.കോടികൾ ആണ് ചിലവഴിച്ചത്.റീൽസിന്‍റെ പേരിലും റിയാസ് പണം തട്ടി, അഴിമതി നടത്തിയെന്നും അന്‍വര്‍ പറഞ്ഞു.ലണ്ടനിൽ മേളക്ക് പോകാൻ ഒരാൾക്ക് 20 ലക്ഷം ചിലവാക്കി.ഇത് എന്ത് ചിലവാണെന്ന് അൻവർ ചോദിച്ചു.റിയാസ് മന്ത്രി ആയതിനു ശേഷം ഇതുവരെ 350 ഷർട്ടുകൾ ആണ് ഉപയോഗിച്ചത്.ബേപ്പൂർ ഫെസ്റ്റിന്റെ പ്രൊമോഷന് വേണ്ടി 36 ലക്ഷം ചിലവാക്കി.ടൂറിസം ന്യൂസ് ലെറ്റർ 4 എണ്ണം തയ്യാറാക്കുന്നതിന് 16 ലക്ഷം ചിലവാക്കിയെന്നും അദ്ദേഹം ആരോപിച്ചു