Asianet News MalayalamAsianet News Malayalam

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാനാകുമോ? പിവി അൻവറിന് നിർണായക ദിനം, പാർക്ക് അടച്ചുപൂട്ടൽ ഹർജിയിൽ തീരുമാനം എന്താകും?

പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്

PV Anwar Kakadampoil park licence issue latest news Kerala HC consider the petition seeking closure of the park asd
Author
First Published Feb 8, 2024, 12:26 AM IST

കൊച്ചി: പി വി അൻവറിന്‍റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നൽകിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ ഇന്ന് കേരളത്തിന്‍റെ പ്രതിഷേധം, മുഖ്യമന്ത്രി നയിക്കും; 'ആരെയും തോൽപ്പിക്കാനല്ല'

ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ ഇന്ന് മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പി വി ആർ നാച്വറോ പാർക്ക് ഭാഗീകമായി തുറക്കാൻ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നൽകിയത്. പി വി അൻവർ എം എൽ എ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

കോടതിയിൽ സംഭവിച്ചത്

പി വി അൻവറിന്‍റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്കിന് ലൈസൻസ് ഇല്ലെന്ന് കൂടരഞ്ഞി പ‌ഞ്ചായത്ത് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ അറിയിച്ചത്. ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നൽകിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കോടതിയെ അറിയിച്ചു. ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകുകയായിരുന്നു. ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പി വി ആർ നാച്വറോ പാർക്ക് ഭാഗികമായി  തുറക്കാൻ  മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നൽകിയത്. പി വി അൻവർ എം എൽ എ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, പാർക്ക് തുറക്കണമെങ്കിൽ പ‌ഞ്ചായത്തിന്‍റെ ലൈസൻസും വാങ്ങണം. കക്കാടംപൊയിലിലെ  കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് കോടതിയെ അറിയിച്ചത്. ലൈസൻസിനായി സമർപ്പിച്ച അപേക്ഷ അപൂർണമായിരുന്നു. പാർക്ക് തുറക്കാൻ 7 വകുപ്പുകളുടെ എൻഒസി അടക്കം വെച്ചാണ് അപേക്ഷിക്കേണ്ടത്. ഇത്തരം രേഖകൾ ഒന്നുമില്ലാതെ സമർപ്പിച്ച അപേക്ഷ തിരുത്തി നൽകാൻ ആവശ്യപ്പെട്ടിട്ടും അത് നൽകിയിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios