Asianet News MalayalamAsianet News Malayalam

കലുങ്കിലെ കുഴിയിൽ വീണ് യാത്രക്കാരന് പരിക്കേറ്റ സംഭവം: റിപ്പോർട്ട് തള്ളി പൊതുമരാമത്ത് മന്ത്രി

കഴിഞ്ഞ ദിവസം രാത്രിയാണ് ഓമശ്ശേരി സ്വദേശി അബ്ദുൾ റസാഖിന് കലുങ്കിനായി നിർമിച്ച കുഴിയിൽ വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. 

PWD Minister rejected the Report of Executive engineer
Author
Kozhikode, First Published Jan 7, 2022, 1:57 PM IST

കോഴിക്കോട്:  താമരശ്ശേരിയിൽ കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ എക്സിക്യൂട്ടിവ് എൻജിനിയറുടെ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് തള്ളി. കരാർ കന്പനിക്ക് പിഴവുണ്ടായില്ലെന്നായിരുന്നു എക്സിക്യൂട്ടീവ്എൻജിനിയറുടെ റിപ്പോർട്ട്. കെ എസ് ടിപി പ്രോജക്ട്റ്റ് ഡയറക്ടറോട് വിശദമായി അന്വേഷിക്കാനും അടിയന്തരമായി റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം രാത്രിയാണ് ഓമശ്ശേരി സ്വദേശി അബ്ദുൾ റസാഖ് കലുങ്കിനായി നിർമിച്ച കുഴിയിൽ വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. കുഴിക്ക് സമീപം അപായ ബോർഡുകൾ ഒന്നും സ്ഥാപിച്ചിരുന്നില്ലെന്ന് അബ്ദുൾ റസാഖിന്‍റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. സർജറിക്ക് ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അബ്ദുൾ റസാഖ്

Follow Us:
Download App:
  • android
  • ios