Asianet News MalayalamAsianet News Malayalam

PWD : പൊതുമരാമത്ത് വകുപ്പ് വിവാദ ഉത്തരവ് റദ്ദാക്കി; ഇനി വകുപ്പ് മേധാവി വഴിയല്ലാതെയും മന്ത്രിയെ സമീപിക്കാം

ട്രാൻസ്ഫർ അപേക്ഷ പോലുള്ള കാര്യങ്ങൾ വകുപ്പു മേധാവി വഴിയേ പാടുള്ളു. എന്നാൽ ഇതോടൊപ്പം ചില കാര്യങ്ങൾ പുതിയ ഉത്തരവിൽ കൂട്ടി ചേർത്തു. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കും

pwd quashes controversial order on not to  approach minister without going through the head of the department
Author
Thiruvananthapuram, First Published Dec 1, 2021, 4:35 PM IST

തിരുവനന്തപുരം: വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന വിവാദ എന്ന ഉത്തരവ്  റദ്ദാക്കി. എൻജിനീയർമാരുടെ ആത്മവിശ്വാസം തകർക്കുന്ന ഉത്തരവായതിനാലാണ് റദ്ദാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

2017ൽ സമാനമായ ഉത്തരവുണ്ട്. ട്രാൻസ്ഫർ അപേക്ഷ പോലുള്ള കാര്യങ്ങൾ വകുപ്പു മേധാവി വഴിയേ പാടുള്ളു. എന്നാൽ ഇതോടൊപ്പം ചില കാര്യങ്ങൾ പുതിയ ഉത്തരവിൽ കൂട്ടി ചേർത്തു. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കും. പിഡബ്ല്യുഡി അഡ്മിനിസ്ട്രേറ്റീവ് ചീഫ് എൻജിനീയറോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

പൊതുമരാമത്ത് റോഡുകളുടെ പരിപാലനം ഉറപ്പുവരുത്താനുളള പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. നടന്‍ ജയസൂര്യ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഓരോ റോഡിന്‍റേയും പരിപാലന കാലാവധി, കരാറുകാരന്‍റേയും ഉദ്യോഗസ്ഥന്‍റേയും പേര്, ഫോണ്‍ നമ്പര്‍ എന്നിവ റോഡരികിലെ ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. റോഡില്‍ തകരാറ് ശ്രദ്ധയില്‍പെട്ടാല്‍ ഫോണിലൂടെ അറിയിക്കാം. പരാതി പരിഹരിച്ചില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസില്‍ അറിയിക്കാം.  റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറുന്നതോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

 

Read Also: പെരിയ ഇരട്ടക്കൊല, ബ്രാഞ്ച് സെക്രട്ടറി അടക്കം 5 സിപിഎമ്മുകാർ കൂടി അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios