ഇരയെ വിഴുങ്ങി വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പ് ആളനക്കം കേട്ടതോടെ വിഴുങ്ങിയ മാനിനെ ഉപേക്ഷിച്ചു. വിവരമറിഞ്ഞ് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

വയനാട്: വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ ഇരവിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തൊണ്ടർനാട് മീൻമുട്ടിക്ക് സമീപം കാടുവെട്ടുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇരയെ വിഴുങ്ങി വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പ് ആളനക്കം കേട്ടതോടെ വിഴുങ്ങിയ മാനിനെ ഉപേക്ഷിച്ചു. വിവരമറിഞ്ഞ് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെരുമ്പാമ്പ് കാടുകയറിയതായി വനംവകുപ്പ് അറിയിച്ചു. 

നാട്ടുകാരുടെ സങ്കടത്തിന് ഒടുവിൽ പരിഹാരം; ആറളം ഫാമിൽ ആനപ്രതിരോധ മതിൽ നിർമിക്കാൻ തീരുമാനം

ആറളം ഫാമിലെ കാട്ടാന ശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആന ശല്യം രൂക്ഷമായ ആറളത്ത് ആന മതിൽ സ്ഥാപിക്കണമെന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ - സംഘടനാ - തൊഴിലാളി യൂണിയനുകളും നേരത്തെ മുതൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് ആറളം ഫാം ഒൻപതാം ബ്ലോക്കിലെ വളയംചാൽ പൂക്കുണ്ട് കോളനിയിലെ വാസു എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎം വനംവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.