ആരുടെയും പേര് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം .

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ വിവാദകേന്ദ്രങ്ങളാക്കി മാറ്റാന്‍ ചിലരുടെ ശ്രമമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ചില നിക്ഷിപ്‍ത താല്‍പ്പര്യക്കാണ് ഇതിന് പിന്നില്‍. വിവാദങ്ങള്‍ അവഗണിക്കണമെന്നും മന്ത്രി പറഞ്ഞു. ആരുടെയും പേര് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം ഗവർണർക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രിമാർ. ജനം വോട്ടുചെയ്ത് വിജയിപ്പിച്ച തങ്ങൾക്ക് ഗവർണറെ പേടിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യു പി പോലുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെ മനസ്സിലാക്കുക പ്രയാസമാണെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു. അവിടെ വൈസ് ചാന്‍സലര്‍മാര്‍ക്ക് അമ്പതും നൂറും സുരക്ഷാ ഉദ്യോഗസ്ഥരെ വയ്ക്കേണ്ട അവസ്ഥയാണെന്നുമായിരുന്നു ധനമന്ത്രി പറഞ്ഞത്.

YouTube video player