രാജിപ്രഖ്യാപനത്തിന് പിന്നാലെ ആർ. ശ്രീലേഖ തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം. എന്നാൽ, രാജിക്കാര്യത്തിൽ മൗനം തുടരുകയാണ്. രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുമില്ല.

തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജിയുമായി മുന്നോട്ട് പോകില്ലെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം. തിങ്കളാഴ്ച കോർപ്പറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് കൊടുക്കുന്നത് ഒഴിവാക്കാൻ ബിജെപി നേതാക്കൾ അനുനയ നീക്കങ്ങൾ ശക്തമാക്കി. അതിനിടെ, ശ്രീലേഖയുടെ നീക്കങ്ങൾ എൽഡിഎഫും യുഡിഎഫും നിരീക്ഷിക്കുന്നുണ്ട്.

രാജിപ്രഖ്യാപനത്തിന് പിന്നാലെ ആർ. ശ്രീലേഖ തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം. എന്നാൽ, രാജിക്കാര്യത്തിൽ മൗനം തുടരുകയാണ്. രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുമില്ല.

കഴിഞ്ഞദിവസം വാർഡിലെ വാട്സാപ്പ് ​ഗ്രൂപ്പിലിട്ട സന്ദേശത്തിലൂടെയാണ് ആർ. ശ്രീലേഖ രാജിക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തിപരമായ കാരണങ്ങളാൽ കൗൺസിലർ സ്ഥാനം രാജിവെയ്ക്കുകയാണെന്നും മേയർക്ക് രാജിക്കത്ത് നൽകിയെന്നുമായിരുന്നു സന്ദേശം. എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദിയുണ്ട്. രാജിക്കത്തിന്റെ പകർപ്പ് തിങ്കളാഴ്ച കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകുമെന്നും സന്ദേശത്തിലുണ്ടായിരുന്നു.