Asianet News MalayalamAsianet News Malayalam

തെരുവ്നായ്ക്കളുടെ കൂട്ട വാക്സിനേഷൻ അടക്കം പ്രതിരോധ തീവ്ര യജ്‍ഞത്തിന് തുടക്കം,ആദ്യം 170 ഹോട്ട്സ്പോട്ടുകളിൽ

തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകലിലാണ് ആദ്യഘട്ടത്തിൽ ഊന്നൽ

Rabies Prevention: Mass Vaccination Of Stray Dogs Begins
Author
First Published Sep 20, 2022, 6:20 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞം ഇന്ന് തുടങ്ങും.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കർമ്മപദ്ധതി നടപ്പാക്കുന്നത്. തെരുവുനായ്ക്കൾക്ക് കൂട്ട വാക്സിനേഷൻ, ഷെൽട്ടറുകൾ തയാറാക്കൽ, ശുചീകരണം, ബോധവത്ക്കരണം എന്നിവയാണ് കർമ്മപദ്ധതിയിലുള്ളത്.

 

തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകലിലാണ് ആദ്യഘട്ടത്തിൽ ഊന്നൽ. മിക്ക തദ്ദേശസ്ഥാപനങ്ങളും ഇതിനോടകം വാക്സിനേഷൻ യജ്ഞം തുടങ്ങിയിട്ടുണ്ട്. വാക്സിനേഷൻ, തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കൽ എന്നിവയിൽ മുൻകരുതൽ വാക്സിനെടുത്തവർ മാത്രം പങ്കെടുക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്.


വള‍ർത്തുമൃ​ഗങ്ങളുടെ ലൈസൻസിനായി ഉടമകൾ, സൗകര്യമൊരുക്കി തദ്ദേശ സ്ഥാപനങ്ങൾ,ചികിൽസ കിട്ടാനും ലൈസൻസ് നി‍ർബന്ധം

Follow Us:
Download App:
  • android
  • ios