മലപ്പുറം: മഞ്ചേരി പുല്ലാനൂർ സ്കൂളിൽ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. ഒരാളുടെ കൈകാലുകൾ ഒടിഞ്ഞു. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ കൈയൊടിഞ്ഞു. സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനിടെയാണ് പരിക്കേറ്റതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 

മർദ്ദനമേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് പതിനഞ്ചോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മർദ്ദിച്ചതായാണ് പരാതി. സ്കൂള്‍ അധികൃതരുടെ വിശദീകരണം കൂടി അറിഞ്ഞ ശേഷമേ നടപടി സ്വീകരിക്കൂ എന്നാണ് പൊലീസിന്‍റെ നിലപാട്.