അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി.യഥാർത്ഥ ജനനേതാവ്, ജീവിതകാലം മുഴുവൻ അചഞ്ചലമായ സമർപ്പണത്തോടെ ജനങ്ങളെ സേവിച്ചു.എല്ലാ പദവികളും ജനങ്ങളെ സേവിക്കാൻ വിനിയോഗിച്ചു.കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്‍റെ സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്‍റെ ജീവിതം.ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ ഒരിക്കലും മായാത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Scroll to load tweet…
അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുസ്മരിച്ചു.ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉമ്മൻ ചാണ്ടിയുടെ സമർപ്പണം ആഴത്തിൽ സ്മരിക്കപ്പെടും.ഉമ്മൻ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന നേതാവെന്നും കോൺഗ്രസ് അധ്യക്ഷൻ സമൂഹമാധ്യമത്തില്‍ കുറിച്ചു.
Scroll to load tweet…
