പത്ത് മണിയോടെ കൽപറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടർന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ഇന്ന് ആറ് ഇടങ്ങളിൽ റോഡ് ഷോ നടത്തും. കൽപറ്റ റസ്റ്റ്ഹൗസിൽ താമസിക്കുന്ന രാഹുൽ രാവിലെ എട്ടരയ്ക്ക് കലക്ട്രേറ്റിലെ എം പി ഫെസിലിറ്റേഷൻ സെന്ററിൽ എത്തും.

പത്ത് മണിയോടെ കൽപറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടർന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങൾ ഉള്ളതിനാൽ അതീവ്ര സുരക്ഷാവലയത്തിലാകും യാത്ര. 

രാഹുലിന്റെ ഇന്നലത്തെ റോഡ് ഷോയിൽ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്. കേരളത്തിന്‍റെ പ്രതിനിധിയായി പാർലമെന്‍റിനകത്തും പുറത്തും പ്രവർത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, വെറുപ്പിന്‍റെ രാഷ്ട്രീയം പരത്തുന്ന ബിജെപിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിപക്ഷമായിരിക്കും കോൺഗ്രസെന്നും വ്യക്തമാക്കി. അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ രാഹുൽ പ്രതികരിച്ചിട്ടില്ല.

Also Read:രാഹുല്‍ ഗാന്ധി കേരളത്തില്‍ ; കനത്ത മഴയിലും ഉജ്ജ്വല സ്വീകരണമൊരുക്കി മലപ്പുറം

Also Read: വയനാടിന്‍റെ അല്ല, താന്‍ കേരളത്തിന്‍റെ പ്രതിനിധി; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി