Asianet News MalayalamAsianet News Malayalam

കോൺഗ്രസിന്റെ വെൽഫെയർ പാർട്ടി ബന്ധത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് രാജ്യതാത്പര്യങ്ങളെ കോൺഗ്രസ് ബലികഴിച്ചു. വയനാടിന് വേണ്ടി ഒരു കാര്യത്തിലും എംപിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ല

Rahul Gandhi should respond on Congress welfare party political alliance says K Surendran
Author
Thiruvananthapuram, First Published Dec 4, 2020, 4:47 PM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ്സ് സഖ്യമുണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  ഇക്കാര്യത്തിൽ  രാഹുൽ ഗാന്ധി ജനങ്ങളോട് പ്രതികരിക്കാൻ തയ്യാറാകണം. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണോ ഈ ബന്ധമെന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി സ്ഥാനർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്ന മുല്ലപ്പള്ളി ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് രാജ്യതാത്പര്യങ്ങളെ കോൺഗ്രസ് ബലികഴിച്ചു. വയനാടിന് വേണ്ടി ഒരു കാര്യത്തിലും എംപിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ല. സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കുന്ന സാമന്തനാണ് മുല്ലപ്പള്ളി. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ലെയ്‌സൺ കമ്മിറ്റി സെൻട്രൽ ജയിലിൽ കൂടേണ്ടി വരും. ലാവ്‌ലിൻ കേസിൽ സിബിഐ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. തെളിവുകൾ പരമാവധി ശേഖരിക്കാനാണ് സമയം കോടതിയിൽ ചോദിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios