Asianet News MalayalamAsianet News Malayalam

രാഹുൽ ​ഗാന്ധിയുടെ മൂന്ന് ദിവസത്തെ കേരള സന്ദർശനം: ഷെഹലയുടെ വീട് സന്ദർശിക്കും

വയനാട് സന്ദർശിക്കുന്ന അവസരത്തിൽ ഷെഹലയുടെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ കാണുമെന്ന് രാഹുൽ​ഗാന്ധി ഉറപ്പ് നൽകിയിരുന്നു. 

rahul gandhi will visit shehla sherins family
Author
Wayanad, First Published Dec 4, 2019, 1:17 PM IST

ദില്ലി: മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനെത്തുന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഷെഹലയുടെ കുടുംബത്തെ സന്ദർശിക്കും. ക്ലാസ് മുറിക്കുള്ളിൽ വച്ച് പാമ്പ് കടിയേറ്റ് ഷെഹല ഷെറിൻ എന്ന പത്ത് വയസ്സുകാരി മരിച്ചത് കഴിഞ്ഞ മാസമാണ്. അധ്യാപകരുടെയും ഡോക്ടർമാരുടെയും അനാസ്ഥയെ തുടർന്നാണ് ഷെഹല മരിച്ചതെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സംസ്ഥാനത്തെമ്പാടും വൻപ്രതിഷേധങ്ങളാണ് നടന്നത്. സുൽത്താൻ ബത്തേരി സർവ്വജന ​ഗവൺമെന്റ് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഷെഹല.

വയനാട് സന്ദർശിക്കുന്ന അവസരത്തിൽ ഷെഹലയുടെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ കാണുമെന്ന് രാഹുൽ​ഗാന്ധി ഉറപ്പ് നൽകിയിരുന്നു. കൂടാതെ നാശാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം പുനർനിർമ്മിക്കാൻ ഫണ്ട് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വ്യാഴാഴ്ച മുതൽ രാഹുൽ ​ഗാന്ധിയുടെ നിയോജകമണ്ഡലത്തിലെ ഔദ്യോ​ഗിക സന്ദർശനം ആരംഭിക്കും. ഡിസംബർ നാലിനാണ് ​ഇദ്ദേഹം കോഴിക്കോടെത്തുന്നത്. ഏഴിന് ഷഹലയുടെ മാതാപിതാക്കളെ കാണും. മറ്റ് പാർട്ടി സമ്മേളനങ്ങളിലും രാഹുൽ ​ഗാന്ധി സാന്നിദ്ധ്യമറിയിക്കും. 

Follow Us:
Download App:
  • android
  • ios