രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ സിപിഎം എഫ്ബി പേജിൽ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകി സിപിഎം. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിന്‍റെ പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകി സിപിഎം. പത്തനംതിട്ട എസ്‍പിക്ക് ഇ-മെയില്‍ ആയിട്ടാണ് പരാതി നൽകിയത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി അറിയിച്ചു. എഫ്ബി പേജ് ഹാക്ക് ചെയ്തുവെന്നാണ് പരാതിയിൽ സിപിഎം വ്യക്തമാക്കുന്നത്.

പേജിന്‍റെ അഡ്മിന്മാരിൽ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഎം.വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നിരുന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

രാഹുലിന്റെ വീഡിയോ: മലക്കംമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി; ഔദ്യോഗിക പേജ് തന്നെ, ഹാക്കിങ് എന്ന് തിരുത്തൽ

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live