കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമ്മന്റെ പേര് നൽകണമെന്നാണ് പ്രമേയം. കൊച്ചി ന​ഗരസഭയിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയത്.  

കൊച്ചി: എറണാകുളം ജംഗ്ഷൻ റെയിൽവെ സ്റ്റേഷന് രാജാവിന്റെ പേര് നൽകണമെന്ന് കൊച്ചി നഗരസഭ. കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമ്മന്റെ പേര് നൽകണമെന്നാണ് പ്രമേയം. കൊച്ചി ന​ഗരസഭയിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയത്. ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജർഷി രാമവർമ്മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം നിർദ്ദേശിച്ചത്. പേര് മാറ്റം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വെയോടും നഗരസഭ ആവശ്യപ്പെടും. 

ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; പ്രതിയായ ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

കാര്‍ഡ്ബോര്‍ഡ് പെട്ടികളെ പോലെ കുലുങ്ങുന്ന കൂറ്റന്‍ ട്രക്കുകള്‍; അഫ്ഗാന്‍ ഭൂകമ്പത്തിന്‍റെ ഭീകരമായ കാഴ്ച !

https://www.youtube.com/watch?v=Ko18SgceYX8