Asianet News MalayalamAsianet News Malayalam

കേരളത്തിൽ നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത; നാളെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

55 മുതൽ 75 കിലോമീ‌റ്റ‌ർ വേഗതയിൽ വരെ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.  

RAIN ALERT IN KERALA FOR THE NEXT FOUR DAYS
Author
Delhi, First Published Sep 23, 2019, 11:52 AM IST

ദില്ലി: കേരളത്തിൽ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സെപ്റ്റംബർ 27 വരെയാണ് കേരളത്തിലെ ചിലയിടങ്ങളിൽ കനത്ത മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

55 മുതൽ 75 കിലോമീ‌റ്റ‌ർ വേഗതയിൽ വരെ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. നാളെ ബംഗാൾ ഉൾക്കടലിലെ പടിഞ്ഞാറ് മധ്യ ഭാഗത്ത് വടക്കൻ ആന്ധ്ര തീരത്തോട് ചേർന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴക്ക് കാരണം.

Follow Us:
Download App:
  • android
  • ios