Asianet News MalayalamAsianet News Malayalam

കേരളത്തിൽ ശക്തമാകാൻ മടിച്ച് കാലവർഷം

ചൊവ്വാഴ്ച  6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്.

rain alert in kerala
Author
Thiruvananthapuram, First Published Jun 6, 2021, 11:11 AM IST

തിരുവനന്തപുരം: ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും കേരളത്തിൽ ശക്തമാകാൻ മടിച്ച് കാലവർഷം. ഇന്നും നാളെയും ഒറ്റ ജില്ലകളിലും മഴ മുന്നറിയിപ്പില്ല. ചൊവ്വാഴ്ച  6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്.

ഒന്‍പതാം തീയതി 5 വടക്കൻ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  കേരളത്തില്‍ മഴ ശക്തമാകാൻ ജൂൺ 11 ആകുമെന്നാണ് കണക്കുകൂട്ടൽ.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios