Asianet News MalayalamAsianet News Malayalam

മഴ, കാറ്റ്, കടൽക്ഷോഭം: തൃശൂരും ചാലക്കുടിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ചാലക്കുടിയിൽ രണ്ടും തൃശൂരിൽ ഒന്നുമാണ് തുറന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജീകരിക്കുന്നത്.

rain wind and rough seas relief camps opened in thrissur and chalakudy
Author
Thrissur, First Published May 16, 2021, 6:25 PM IST

തൃശ്ശൂർ: തുടർച്ചയായ മൂന്നാം ദിവസവും മഴയും കാറ്റും ശക്തി പ്രാപിച്ചതോടെ തീരദേശ പഞ്ചായത്തുകൾക്ക് പുറമേ തൃശൂർ, ചാലക്കുടി താലൂക്കുകളിലും  ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ചാലക്കുടിയിൽ രണ്ടും തൃശൂരിൽ ഒന്നുമാണ് തുറന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പുകൾ സജ്ജീകരിക്കുന്നത്. ഇതനുസരിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിലായി ആരംഭിച്ച ക്യാമ്പുകളിൽ ഒരെണ്ണം കോവിഡ് പോസിറ്റീവായ വ്യക്തികൾക്കും നാലെണ്ണം ക്വറന്റീനിലുള്ളവർക്കും വേണ്ടിയാണ്. ഇവിടങ്ങളിൽ 28 പേർ കോവിഡ് പോസിറ്റീവ് രോഗികളും 67 പേർ ക്വറന്റീനിലിരിക്കുന്നവരുമാണ്.

നിലവിൽ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 17 ആണ്. ഇവയിൽ 174 കുടുംബങ്ങളിലായി 480 അംഗങ്ങൾ. 202 പേർ പുരുഷന്മാരും 189 സ്ത്രീകളും 89 കുട്ടികളുമാണുള്ളത്.  ചാലക്കുടി പരിയാരം സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിൽ ആരംഭിച്ച ക്യാമ്പാണ് കോവിഡ് പോസിറ്റീവ്  രോഗികൾക്ക് വേണ്ടിയുള്ളത്. ഇവിടെ  10 കുടുംബങ്ങളിലായി 28 പേരുണ്ട്.  8 പുരുഷന്മാരും 14 സ്ത്രീകളും 6 കുട്ടികളും. ഇതിൽ ആറു പേർ 60 വയസ്സിന് മുകളിൽ പ്രായമുളളവരാണ്. ചാലക്കുടി ചക്രപാണി ജി എൽ പി എസിൽ 8 കുടുംബങ്ങളിലായി 27 പേർ. 8 പുരുഷന്മാർ, 10 സ്ത്രീകൾ, 9 കുട്ടികൾ. ഇതിൽ 2 പേർ ഭിന്നശേഷിക്കാരും 7 പേർ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. തൃശൂർ താലൂക്കിലെ ഊരകം ഡി എൽ പി സ്‌കൂളിൽ 4 കുടുംബങ്ങളിലായി 8 അംഗങ്ങൾ. 4 പുരുഷന്മാരും 3 സ്ത്രീകളും ഒരു കുട്ടിയും.  

സ്ഥിതി രൂക്ഷമായ കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട്, എടവിലങ്ങ്, മതിലകം പഞ്ചായത്തുകളിലായി ഓരോ  ക്യാമ്പുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. എടവിലങ്ങ് ജി എച്ച് എസ് എസിൽ നാല് കുടുംബങ്ങളിലായി 20 പേരാണുള്ളത്. 7 പുരുഷന്മാരും 3 സ്ത്രീകളും. എടവിലങ്ങ് പഞ്ചായത്തിൽ പുതിയതായി ഒരു ക്വറന്റീൻ ക്യാമ്പ് കൂടി ആരംഭിച്ചിട്ടുണ്ട്. എടവിലങ്ങ് മദ്രസയിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 23 പേരാണ് താമസമുള്ളത്. 10 പുരുഷന്മാർ, 11 സ്ത്രീകൾ, 2 കുട്ടികൾ

മതിലകം കൂളിമുട്ടം പ്രാണിയാട് മദ്രസയിൽ ആരംഭിച്ച ക്യാമ്പിൽ രണ്ട് കുടുംബത്തിലെ മൂന്ന് പേരാണ് താമസം ആരംഭിച്ചിരിക്കുന്നത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും. മൂവരും അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.  എറിയാട് പഞ്ചായത്തിൽ ക്വറന്റീൻ ഇരിക്കുന്നവർക്കായി ഒരു ക്യാമ്പ് കൂടി ആരംഭിച്ചിട്ടുണ്ട്. എറിയാട് കടപ്പൂർ ജുമാ മസ്ജിദ് മദ്രസ ഹാളിൽ ആരംഭിച്ച ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലായി 16 പേരുണ്ട്. 4 പുരുഷന്മാരും 7 സ്ത്രീകളും 5 കുട്ടികളും. നിലവിലുള്ള അഴീക്കോട് ജി യു പി എസ് ക്വറന്റീൻ ക്യാമ്പിൽ അഞ്ച്‌ കുടുംബങ്ങളിലായി 18 പേരാണുള്ളത്. 7 പുരുഷന്മാർ, 8 സ്ത്രീകൾ, 3 കുട്ടികൾ.  ശ്രീനാരായണപുരം പഞ്ചായത്തിലെ ക്വറന്റീൻ ക്യാമ്പായ പടിഞ്ഞാറെ വെമ്പല്ലൂർ അഞ്ചങ്ങാടി എംഐടി സ്‌കൂളിൽ നാല് കുടുംബങ്ങളിലായി 10 പേരുണ്ട്. 

ചാവക്കാട് താലൂക്കിൽ നിലവിലുള്ള ക്യാമ്പിന് പുറമെ രണ്ട് ക്യാമ്പുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. തൃത്തല്ലൂർ കെ എൻ എം വി എച്ച് എസ് എസിൽ ആരംഭിച്ച ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിലായി 18 പേരുണ്ട്. എട്ട് പുരുഷന്മാർ, ഏഴ് സ്ത്രീകൾ, മൂന്ന് കുട്ടികൾ. ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച് എസ് എസിന് രണ്ട് കുടുംബങ്ങളിലായി ആറ്‌ പേർ. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും. നിലവിലുള്ള ചാവക്കാട് ചാവക്കാട് ഗവ എച്ച് എസ് എസിൽ 26 കുടുംബങ്ങളുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios