ഇന്ന് കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമായിരിക്കും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ചെന്നൈ: രജനീകാന്തിന്റെ ആരോഗ്യനില വaലിയ മാറ്റമില്ലാതെ തുടരുന്നു. രക്തസമ്മർദ്ദം ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് നടൻ ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സ തുടരുകയാണെന്നും ഇത് വരെ നടത്തിയ പരിശോധനകളിൽ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആശുപത്രി പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമായിരിക്കും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിലവിൽ പൂർണ്ണ വിശ്രമമാണ് രജനീകാന്തിന് നിർദ്ദേശിച്ചിട്ടുള്ളത്. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.