ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.  ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. 

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രഖ്യാപിച്ച ജുഡിഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാജ്‍കുമാറിന്‍റെ കുടുംബം. എസ്‍പി യെ കൂടെ തൽസ്ഥാനത്ത് നിന്ന് മാറ്റിയാലെ അന്വേഷണം സത്യസന്ധമാകു. അതിന് കൂടി മുഖ്യമന്ത്രി തയ്യാറാകണമെന്ന് രാജ്‌കുമാറിന്‍റെ ഭാര്യാസഹോദരന്‍ ആന്‍റണി പറഞ്ഞു. 

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. കസ്റ്റഡി മരണക്കേസില്‍ അന്വേഷണത്തിന് നിയമിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

പകരം ചുമതല നല്‍കാതെ ഇടുക്കി എസ് പി കെ ബി വേണുഗോപാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇന്നലെ ഡിജിപിയുടെ തീരുമാനം വന്നിരുന്നു. ആരോപണ വിധേയനായ ഇടുക്കി എസ് പിക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം രാജ്‍കുമാറിന്‍റെ കൊലപാതകത്തില്‍ രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം.