Asianet News MalayalamAsianet News Malayalam

കുറ്റം ഏറ്റെടുത്തത് ആത്മാര്‍ത്ഥമായാണെങ്കിൽ മുല്ലപ്പള്ളി ഒഴിയണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കോൺഗ്രസിലെ പല നേതാക്കളുടേയും ഉള്ളിലിരിപ്പായാണ് രാജ് മോഹൻ ഉണ്ണിത്താന്‍റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. 

rajmohan unnithan against kpcc leadership
Author
Trivandrum, First Published Dec 19, 2020, 12:34 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഒറ്റക്ക് ഏറ്റെടുത്തത് ആത്മാര്‍ത്ഥമായെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. വീഴ്ച ഏറ്റെടുത്തത് ആത്മാർത്ഥമായി എങ്കിൽ സ്ഥാനം ഒഴിയണം എന്ന് രാജ് മോഹൻ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിലെ പല നേതാക്കളുടേയും ഉള്ളിലിരിപ്പായാണ് രാജ് മോഹൻ ഉണ്ണിത്താന്‍റെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. 

പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത മുല്ലപ്പള്ളി ആരെയൊക്കെയോ രക്ഷിക്കാൻ ശ്രമിക്കുകയാണ്. കൂട്ടു പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കാനാകില്ല. ഒരാൾക്ക് മാത്രമായി കുറ്റം ഏറ്റെടുക്കേണ്ട എന്ത് കാര്യമാണ് ഉള്ളത്. കൂട്ടുത്തരവാദിത്തം ഇക്കാര്യത്തിൽ ഇല്ലേ എന്നാണ് ഉണ്ണിത്താന്‍റെ ചോദ്യം. കൂടെ ഉള്ളവരെ രക്ഷപ്പെടുത്തിയാൽ പ്രശ്നങ്ങൾ അതേ പടി തുടരുകയേ ഉള്ളു എന്നും രാജ് മോഹൻ ഉണ്ണിത്താൻ വിശദീകരിച്ചു 

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസിനകത്തും യുഡിഎഫിനകത്ത് പൊതുവെയും ഉണ്ടായിട്ടുള്ളത്. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള മുറവിളികൾ ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. നേതൃ നിരയിൽ കാര്യമായ മാറ്റം വേണമെന്നാണ് നേതാക്കൾ പരസ്യമായി ആവശ്യപ്പെടുന്നത്. കെ സുധാകരനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്ന പേരിൽ വലിയ പോസ്റ്ററുകൾ വരെ അങ്ങിങ്ങ് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സനും എതിരെ വലിയ പടപ്പുറപ്പാടാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios