അതിനിടെ, ബാലകൃഷ്ണൻ പെരിയക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രം​ഗത്തെത്തി. ഭീരുവിനെപ്പോലെ ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്തിനാണന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

കാസർകോ‍ട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തമ്മിലുള്ള പ്രശ്നത്തിൽ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ‌, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പിഎം നിയാസ് എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്. വിഷയത്തിൽ കാസർകോട് ഡിസിസി പ്രസിഡണ്ടിനോട് നേരത്തെ കെപിസിസി വിശദീകരണം തേടിയിരുന്നു. അതിനിടയിലാണ് അന്വേഷണ കമ്മീഷനെ വെച്ചത്. 

അതിനിടെ, ബാലകൃഷ്ണൻ പെരിയക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രം​ഗത്തെത്തി. ഭീരുവിനെപ്പോലെ ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്തിനാണന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു. പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമെന്നും ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വാർത്താ സമ്മേളനം നടത്തിയാൽ മറുപടി രേഖാമൂലം നൽകുമെന്നും ഉണ്ണിത്താൻ വിശദമാക്കി. 

രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കടുത്ത ആരോപണങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റിട്ട കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മണിക്കൂറുകള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചിരുന്നു. പെരിയ കൊലപാതകക്കേസ് പ്രതി മണികണ്ഠനുമായി രാജ്മോഹന്‍ ഉണ്ണിത്താൻ സൗഹൃദം പങ്കിട്ടെന്നായിരുന്നു ആരോപണം. തന്നെ പരാജയപ്പെടുത്താൻ ഉണ്ണിത്താൻ ശ്രമിച്ചെന്നും രക്തസാക്ഷി കുടുംബങ്ങളെ പുച്ഛിക്കുന്നുവെന്നും ബാലകൃഷ്ണൻ പെരിയ ‍പറഞ്ഞിരുന്നു. 

കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പോസ്റ്റ് ഡിലിറ്റ് ചെയ്തത് എന്നാണ് അറിയുന്നത്. പാര്‍ട്ടി വിടുന്നുവെന്നും ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നുമായിരുന്നു ബാലകൃഷ്ണന്‍ പെരിയ വിശദികരിച്ചത്. പോസ്റ്റ് പിന്‍വലിച്ചെങ്കിലും കാസര്‍കോട് കോണ്‍ഗ്രസില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല. അനുനയ ശ്രമങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് തുടരുന്നുവെന്നാണ് അറിയുന്നത്. 

കരമന അഖില്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി; ആകെ അറസ്റ്റിലായത് എട്ട് പേര്‍, ജയിലിൽ

https://www.youtube.com/watch?v=Ko18SgceYX8