കാസര്‍കോട്: ദേശീയപാതയുടെ ശോചനീയാവസ്ഥയ്‍ക്കെതിരെ നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം.

നേരത്തെ പാത നന്നാക്കുവാൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാത നന്നാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. യുഡിഎഫിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം നടത്തുക. 20-ാം തിയതി 24 മണിക്കൂർ സൂചന നിരാഹാര സമരം നടത്തും. എന്നിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.